
ബുഡാപെസ്റ്റ്: ഹംഗറിയുടെ പുതിയ പ്രധാനമന്ത്രിയായി ടിസ പാർട്ടി നേതാവ് പീറ്റർ മഗ്യാർ (45) അധികാരമേറ്റു. 2024 മുതൽ യൂറോപ്യൻ പാർലമെന്റിലെ അംഗമായിരുന്നു. കഴിഞ്ഞ മാസം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിക്ടർ ഒർബാനെ പരാജയപ്പെടുത്തിയാണ് പീറ്റർ അധികാരത്തിലേറിയത്. 1998-2002 കാലയളവിൽ ഹംഗറിയുടെ പ്രധാനമന്ത്രിയായ ഒർബാൻ, 2010 മുതൽ ഭരണത്തിൽ തുടരുകയായിരുന്നു. ഒർബാന്റെ ഫിഡെസ് പാർട്ടിയിലെ അംഗമായിരുന്ന പീറ്റർ രണ്ട് വർഷം മുന്നേ വിമത നീക്കം നടത്തി ടിസ പാർട്ടിയിൽ ചേരുകയായിരുന്നു. റഷ്യൻ അനുകൂലിയായ ഒർബാൻ, യുക്രെയിന് സഹായം നൽകാനുള്ള യൂറോപ്യൻ യൂണിയൻ നീക്കങ്ങൾക്ക് തടയിട്ടിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുഭാവിയായിരുന്നു ഒർബാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |