SignIn
Kerala Kaumudi Online
Friday, 15 May 2026 10.01 PM IST

കൊവി​ഡ് മ​ര​ണ​ങ്ങ​ൾ​ 22.1​ ​ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം​:​ ലോ​കാ​രോ​ഗ്യ​സം​ഘ​ടന

a

ജനീവ:കൊവിഡ്-19 പിടിപെട്ട് മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന. 2020-നും 2023-നും ഇടയിൽ കൊവിഡും അനുബന്ധപ്രശ്നങ്ങളും മൂലം ലോകമെമ്പാടും ഏകദേശം 22.1 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഏകദേശം 70 ലക്ഷം മരണങ്ങൾ മാത്രമാണെന്നും വ്യക്തമാക്കി.ലോകാരോഗ്യ സംഘടനയുടെ 'വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026' റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.കൊവിഡ് ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചവരെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായ വർഷം 2021 ആയിരുന്നെന്നും 2021 കഴിഞ്ഞതോടെ മരണനിരക്ക് കുറഞ്ഞുവന്നുവെങ്കിലും തുടർന്നുള്ള വർഷങ്ങളിലും കൊവിഡ് സംബന്ധിച്ച പ്രശ്നങ്ങൾ തുടർന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കൊവി‍ഡ് മരണങ്ങളിൽ ഏറെയും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലായിരുന്നു. പ്രായാധിക്യവും മരണനിരക്ക് വർധിപ്പിച്ചതിലെ പ്രധാനഘടകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രമേഹം,ഹൃദ്രോഗം,ശ്വാസകോശ സംബന്ധമായ തകരാറുകൾ, രോഗപ്രതിരോധ സംവിധാനങ്ങളിലെ തകരാറുകൾ തുടങ്ങിയവ കോവി‍ഡ് സംബന്ധിച്ച സങ്കീർണത വർധിപ്പിച്ചുവെന്നാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360