
കളമശേരി: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധിപ്പിച്ചതിനെതിരെ കളമശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതാളം കവലയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റഅ മധു പുറക്കാട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വി.കെ. ഷാനവാസ്, ഇ.കെ. സേതു, കെ.ഐ. ഷാജഹാൻ,അബ്ദുൽ റസാക്ക്, വി.പി. രാമചന്ദ്രൻ, വിജിത്ത് ധരൻ, വി.ജെ. ജയകുമാർ, നാസർ എടയാർ, ബിജി സുബ്രഹ്മണ്യൻ, ഷൈജ ബെന്നി, പി.എം അയ്യൂബ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
