കൊച്ചി: സാംസ്‌കാരിക സംഘടന ദൃശ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത സന്ധ്യ കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ദൃശ്യ ചെയർമാനും സംവിധായകനുമായ റോയ് മണപ്പള്ളിയെ ആദരിച്ചു. ഒസാക്ക ഗ്രൂപ്പ് ചെയർമാൻ പി.ബി ബോസ്, അജിത് രവി പെഗാസസ്, കെ.ഡി. സെബാസ്റ്റ്യൻ, ബാബു വെളപ്പായ, ഹരിഗോവിന്ദ്, രാജശേഖരൻ, നടന്മാരായ ടോണി ആന്റണി, രാജാസാഹിബ്, ജോയ് ജോൺ, രാജീവ് റോഷൻ, ഇബ്രു പെരിങ്ങാല തുടങ്ങിയവർ പ്രസംഗിച്ചു. ഫഹദ്, മിനി അനിൽ, ജോർജ് അലക്‌സാണ്ടർ, കെ.ടി. മോഹനൻ, വി. ശോഭന, ജയമാല തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |