SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

ജില്ലാ സീനിയർ നീന്തൽ മത്സരം സമാപിച്ചു ; അബ്നർ ജോ മാത്യുവും സ്റ്റീഫനും താരങ്ങൾ 

champinship

തിരുവല്ല : ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ അബ്നർ ജോ മാത്യുവും സ്റ്റീഫനും താരങ്ങളായി. ജില്ലയിലെ പ്രമുഖ നീന്തൽ താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ബിലീവേഴ്സ് സ്വിമ്മിംഗ് പൂളിലെ അബ്നർ ജോ മാത്യു 50 മീറ്റർ ഫ്രീസ്റ്റൈൽ (30.68 സെക്കൻഡ്), 100 മീറ്റർ ഫ്രീസ്റ്റൈൽ , 200 മീറ്റർ ഫ്രീസ്റ്റൈൽ , 50 മീറ്റർ ബട്ടർഫ്ലൈ ഒന്നാമതെത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബിലീവേഴ്സ് ടീമിലെ തന്നെ ജോനാഥൻ ഫിലിപ്പ് ജോഷ്വ 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ മത്സരങ്ങളിൽ രണ്ടാംസ്ഥാനം നേടി.

ലോംഗ് ഡിസ്റ്റൻസ് മത്സരങ്ങളിൽ സ്പ്ലാഷ് സ്വിമ്മിംഗ് പൂളിന്റെ സ്റ്റീഫൻ മികച്ച മുന്നേറ്റം നടത്തി. 400 മീറ്റർ ഫ്രീസ്റ്റൈൽ , 800 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയ്ക്ക് പുറമെ 50 മീറ്റർ ബാക്ക് സ്ട്രോക്കിലും സ്റ്റീഫൻ ഒന്നാംസ്ഥാനം സ്വന്തമാക്കി.

ബ്രെസ്റ്റ് സ്ട്രോക്ക് വിഭാഗത്തിൽ ക്രിസ്റ്റൽ ബ്ലൂ സ്വിമ്മിംഗ് പൂളിനെ പ്രതിനിധീകരിച്ച റയാൻ ജോർജ് 50 മീറ്ററിൽ ഒന്നാംസ്ഥാനം നേടി. 100 മീറ്റർ ബാക്ക് സ്ട്രോക്കിലും റയാൻ ഒന്നാമതെത്തി.

ഈ മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച നീന്തൽ താരങ്ങൾ 30നും 31നും തിരുവനന്തപുരം പിരപ്പൻകോട് ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന 76-ാമത് കേരള സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL