SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

പുരസ്കാരം സമ്മാനിച്ചു

photo-

മാള: എരവത്തൂർ ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ പ്രഥമ എൻ.വി.ദാമോദരൻ സ്മാരക പുരസ്‌കാരം സമ്മാനിച്ചു. സാംസ്‌കാരിക പ്രവർത്തകനും കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ സ്ഥാപകനുമായ പി.കെ.കിട്ടന് ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.ഡി.പോൾസൺ പുരസ്‌കാരം നൽകി. നോവലിസ്റ്റും ചലച്ചിത്ര സംവിധായകനുമായ വിനോദ് കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്റ് വി.എൻ.സുധാകരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ, ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ.ബൈജു തുടങ്ങിയവർ സംസാരിച്ചു. തൃശൂർ പഞ്ചമി തിയറ്റേഴ്‌സിന്റെ 'പൊറാട്ട്' നാടകവും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL