
ബാലരാമപുരം: സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധർക്ക് സഹായം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സീനിയർ സിറ്റിസൺസ് കേരള കൂട്ടായ്മ നടപ്പിലാക്കുന്ന പദ്ധതിക്കായുള്ള സർവേ പൂർത്തിയായി. പള്ളിച്ചൽ പഞ്ചായത്തിൽ സീനിയർ സിറ്റിസൺസ് കേരളം വടക്കേവിള യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വയോജന സൗഹൃദഗ്രാമം പ്രവർത്തിക്കുന്നത്. റോട്ടറി ക്ലബ്,എൻ.എസ്.എസ് യൂണിറ്റ് പഞ്ചായത്ത് തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിൽ വൃദ്ധർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ,പാലിയേറ്റീവ് കെയർ,ആരോഗ്യബോധവത്കരണം,യോഗ,ആരോഗ്യപരിരക്ഷ സാമഗ്രികൾ എന്നിവയുടെ സേവനം സജ്ജമാക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് രാജേന്ദ്രൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
