കൊച്ചി: കേരളത്തിൽ മാവോയിസ്റ്റ് വേട്ടകൾ നടക്കുന്നതിന് കാരണം കേന്ദ്ര സർക്കാർ മാവോയിസ്റ്റ് വേട്ടകൾക്കായി നൽകുന്ന കോടിക്കണക്കിന് രൂപയാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാൽ പാഷ. മജിസ്റ്റീരിയൽ അന്വേഷണം നടക്കുന്ന ഒരു വിഷയത്തിൽ കേരളത്തിന്റെ ചീഫ് സെക്രട്ടറി അഭിപ്രായപ്രകടനം നടത്തിയത് കോടതി അലക്ഷ്യമാണെന്നും കെമാൽ പാഷ പറഞ്ഞു. എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെമാൽ പാഷ. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു. യു.എ.പി.എ നിലനിൽക്കുന്ന അവസ്ഥയിൽ ജാമ്യം നൽകാനാവില്ല എന്നാണ് കോടതി അറിയിച്ചത്. കേസിന്റെ മുൻപോട്ടുള്ള അന്വേഷണത്തിന് ജാമ്യം നൽകുന്നത് തടസമാകും എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇരുവർക്കുമെതിരെയുള്ള യു,എ.പി.എ പിൻവലിക്കുന്നത് സംബന്ധിച്ചും പ്രോസിക്യൂഷൻ കോടതിയിൽ ഉറപ്പൊന്നും നൽകിയിട്ടില്ല. വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് ഹിന്ദു ഐക്യവേദിയും കോടതിയെ സമീപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |