മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ശിവസേനയെ ക്ഷണിച്ച് സാഹചര്യത്തിൽ ശിവസേന കേന്ദ്ര മന്ത്രിസഭ വിടുമെന്ന് റിപ്പോർട്ട്. എൻ.ഡി.എ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചർച്ചയില്ലെന്ന് എൻ.സി.പി വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും എൻ.സി.പി ആവശ്യപ്പെട്ടു. എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ ഉദ്ധവ് താക്കറയെ ഫോണിൽ വിളിച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആശംസ അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം ശിവസേനയുടെ ലോക്സഭ എംപിയും ഏക കേന്ദ്ര മന്ത്രിയും അരവനിന്ദ് സാവന്ദ കേന്ദ്ര മന്ത്രിസ്ഥാനം രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചു. ഇതിനായി ഉദ്ധവ് താക്കറെയുടെ അനുമതിക്കായി കാത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. നാളെ വൈകിട്ട് ഏഴര വരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ശിവസേനയിൽനിന്ന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാർട്ടി തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയകാര്യം ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |