ന്യൂഡൽഹി: മഹാരാഷ്‌ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുമായി പിണങ്ങി 30 വർഷത്തെ എൻ.ഡി.എ ബന്ധം അവസാനിപ്പിച്ച ശിവസേന പാർലമെന്റിന്റെ ഇരു സഭകളിലും ഇനിമുതൽ പ്രതിപക്ഷത്തിരിക്കും. നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന് ഇതോടെ സർക്കാരിനെതിരെ പോരാടാൻ അപ്രതീക്ഷിതമായി ഒരു പാർട്ടിയെക്കുടി ലഭിച്ചു.കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ച മുംബയ് സൗത്ത് എം.പി അരവിന്ദ് സാവന്ത് അടക്കം 18 സേനാ അംഗങ്ങളുള്ള ലോക്‌സഭയിലാണ് പ്രതിപക്ഷ നിരയിലെ മാറ്റം പ്രതിഫലിക്കുക. രാജ്യസഭയിൽ മൂന്നംഗങ്ങൾ മാത്രമാണുള്ളത് (അനിൽ ദേശായ്, സഞ‌്ജയ് റാവത്ത്, രാജ്കുമാർ ദൂത്). സർക്കാരിന് മൃഗീയ ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ എൻ.ഡി.എ വിട്ടു വരുന്ന ശിവസേനയുടെ സാന്നിദ്ധ്യം സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ആത്മവിശ്വാസം പകരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |