കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന തന്റെ ബാഗ് മോഷ്ടിക്കപ്പെട്ടുവെന്ന് ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേയാണ് ബാഗ് നഷ്ടമായതെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. ഫേസ്ബുക്ക് ലൈവിൽ വന്നാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തുരന്തോ എക്‌സ്‌പ്രസിൽ ടുടയർ എസി കമ്പാർട്മെന്റിലായിരുന്നു സംഭവം. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു.
'എന്റെ കയ്യിൽ രണ്ടു ബാഗുകളുണ്ടായിരുന്നു. ബാഗ് സീറ്റിൽ വച്ച് ബാത്ത്റൂമിൽ പോയി. തിരിച്ച് വന്നപ്പോൾ ബാഗ് കാണാനില്ല. അപ്പോൾ തന്നെ ടി.ടി.ആറിനോടു പറഞ്ഞു. അടുത്ത സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ രാവിലെ തന്നെ കോഴിക്കോട് എത്തണമെന്നുള്ളതിനാൽ ചെയ്യാൻ കഴിഞ്ഞില്ല. തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, പഴ്സ്, കുറച്ചു പണം എന്നിവ ബാഗിൽ ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി ആർ.പി.എഫുകാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൈസ അവരെടുത്തോട്ടെ വിലപ്പെട്ട രേഖകൾ തിരിച്ചു നൽകിയാൽ മതി.’- സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |