നാദാപുരം: കിഴക്കൻ മലയോര മേഖലയിലെ വില്ലേജുകളെ കൂട്ടിയോജിച്ചിപ്പിച്ച് കല്ലാച്ചി ആസ്ഥാനമായി നാദാപുരം താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യം ശക്തമായി. വടകര താലൂക്കിൽ ഉൾപ്പെടുന്ന എടച്ചേരി, തൂണേരി, ചെക്യാട്, വളയം, വാണിമേൽ, വിലങ്ങാട്, തിനൂർ, നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, നാദാപുരം , എന്നീ പന്ത്രണ്ട് വില്ലേജുകളും സമീപ പ്രദേശത്തെ മറ്റ് വില്ലേജുകളും ചേർത്ത് താലൂക്ക് നിലവിൽ വരുന്നത് ഈ മേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും.
ഇടയ്ക്കിടെ പ്രകൃതിക്ഷോഭങ്ങളുൾപ്പെടെ ദുരന്തങ്ങൾ സംഭവിക്കുന്നത് ഈ വില്ലേജുകൾ ഉൾപ്പെടുന്ന മേഖലയിൽ ആയതിനാൽ നാദാപുരം കേന്ദ്രമായി പുതിയ താലുക്ക് വരുന്നത് ഏറെ സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുതായി രൂപീകരിക്കുന്ന താലൂക്കിന്റെ ആസ്ഥാനം കല്ലാച്ചിയാവുന്നതോടെ കിഴക്കൻ മലയോര മേഖലയിലെ കർഷകർ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് താലൂക്ക് ആസ്ഥാനവുമായി ബന്ധപ്പെടുന്നതിന് എളുപ്പമാവും. ഈ മേഖലയുടെ പൊതു വികസന സാധ്യതയ്ക്ക് ആക്കം കൂട്ടാനും പുതിയ താലൂക്ക് സഹായകരമാവും. നിലവിൽ 28 വില്ലേജുകളുള്ള സംസ്ഥാനത്തെ വലിയ താലൂക്കുകളിൽ ഒന്നാണ് വടകര. വടകര കേന്ദ്രമാക്കി പുതിയ റവന്യുഡിവിഷൻ അനുവദിക്കപ്പെട്ട സാഹചര്യത്തിൽ നാദാപുരം താലുക്ക് എന്നത് ഏറെ ഫലപ്രദവുമാണ്. ഇതിനകം തന്നെ വിവിധ സംഘടനകൾ പുതിയ താലൂക്കിനായി ആവശൃം ഉയർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |