ന്യൂഡൽഹി: ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് മേൽ ഇടുങ്ങിയ ചിന്താഗതിക്കാരും മതഭ്രാന്തൻമാരും നേടിയ വിജയമാണ് പൗരത്വഭേദഗതി ബില്ലെന്ന് കോൺഗ്രസ്.. ദേശീയ പൗരത്വ ബിൽ പാസാക്കിയ ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തപ്പെടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബി.ജെ.പി അജണ്ടയ്‌ക്കെതിരെ കോൺഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും. നമ്മുടെ പൂർവികർ പോരാട്ടം നടത്തിയത് ഏത് ആശയത്തിന് വേണ്ടിയാണോ അവയെ എല്ലാം വെല്ലുവിളിക്കുന്നതാണ് ബിൽ. ദേശീയതയ്ക്ക് മതം നിർണായക ഘടകമാകുന്ന ഇന്ത്യയുടെ സൃഷ്ടിക്ക് ഇത് കാരണമാകുമെന്നും സോണിയ പ്രസ്താവനയിൽ ആരോപിച്ചു.
ദേശീയ പൗരത്വ ബിൽ രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് സോണിയയുടെ പ്രതികരണം വന്നത്. 105നെതിരെ 125 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസാക്കിയത്.
പൗരത്വ ഭേദഗതി ബില്ലിനെ കോടതിയിൽ നേരിടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |