SignIn
Kerala Kaumudi Online
Monday, 06 July 2020 8.27 AM IST

ഗുരുദേവ ദർശനങ്ങളിൽ അധിഷ്ഠിതമായി നവകേരളം സൃഷ്ടിക്കും : മന്ത്രി ഇ.പി.ജയരാജൻ

ep-jayarajan

തിരുവനന്തപുരം : ജാതിയും മതവുംനോക്കാതെ പാവപ്പെട്ടവനെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ശ്രീനാരായണ ഗുരുദേവന്റെ ദർശങ്ങളെ അടിസ്ഥാനമാക്കിയാണ് പിണറായി സർക്കാർ നവകേരളം സൃഷ്ടിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൈത്താഴിൽ, വ്യവസായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ അടിമകളെ ഉടമകളാക്കി. അതുപോലെ ദാരിദ്രവും കഷ്ടതയും അനുഭവിക്കുന്നവരുടെ ദുരിതം അകറ്റുകയാണ് ലക്ഷ്യം. നരനെ നരനായി കാണാനാണ് ഗുരു പഠിപ്പിച്ചത്. ഇന്ന് പൗരത്വം നിശ്ചയിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്ക് ഗുരുദേവ ദർശനങ്ങൾ എന്തെന്ന് അറിയില്ല. വർഗീയതയും വംശീയതയും പടർത്താൻ തീവ്രമായ ശ്രമം നടക്കുന്ന വർത്തമാനകാലത്ത് ഗുരുദേവ ദർശനങ്ങൾ രാജ്യത്താകമാനും പ്രചരിപ്പിക്കണം. ഗുരുദേവ ദർശനങ്ങളിലൂടെ മുന്നോട്ട്‌പോകുന്നതിനാലാണ്‌കേരളത്തിൽ ആർക്കും വർഗീയത ആളിക്കത്തിക്കാൻ സാധിക്കാത്തത്. ഗുരുദേവ ദർശനങ്ങളുടെ വെളിച്ചം കെടുത്താനുള്ള ശ്രമങ്ങൾ ചെറുക്കണം.ഇടതുപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് ശിവഗിരി എക്കാലവും ഊർജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അടിച്ചമർത്തപ്പെട്ടവനെ സ്വതന്ത്രനാക്കി ഉയർത്തിക്കൊണ്ടുവന്ന ഗുരുകേരളീയർക്ക് എക്കാലവും ആവശേമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരു പ്രസാദ് സ്വാഗതം പറഞഞ്ഞു.ഡോ.ജയരാജ്, വി.കേശവദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗതാഗത, ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കയർകോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, മെഡിമിക്സ് ഗ്രൂപ്പ് എം.ഡിഡോ.എ.വി.അനൂപ്,ലേബർ ഇന്ത്യ എം.ഡി സന്തോഷ്‌ജോർജ് കുളങ്ങര, ഇംബക്സ് എൻജിനിയറിംഗ് ഡയറക്ടർ ജിജു രാജു, ബാദിബോർഡ് സെക്രട്ടറി ശരത്.വി.രാജ്, എസ്.എൻ.ഡി.പിയോഗം കൗൺസിൽ ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.സുന്ദരം എന്നിവർ സംസാരിച്ചു. ആദിത്യ ഗ്രൂപ്പ് എം.ഡിദേശപാലൻ പ്രദീപ് നന്ദിയും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EP JAYARAJAN, SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.