SignIn
Kerala Kaumudi Online
Thursday, 20 February 2020 8.41 PM IST

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികർ മരിച്ചു

lk

ശ്രീനഗർ: ജമ്മു കാശ്മീരിലെ മഷിൽ സെക്ടറിൽ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികർ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികൻ പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സൈനിക പോസ്റ്റിൽ മഞ്ഞിടിച്ചിൽ ഉണ്ടായത്.

വടക്കൻ കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഒന്നിലധികം സ്ഥലങ്ങളിൽ മഞ്ഞിടിച്ചിലിൽ ഉണ്ടായിട്ടുണ്ട്.ഗണ്ടർബാൽ ജില്ലയിലെ സോൺമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒമ്പത് പേർ അപകടത്തിൽപ്പെട്ടു. അഞ്ച് ആളുകൾ മരിച്ചതായാണ് റിപ്പോ‌ർട്ട്. രക്ഷാപ്രവർത്തനത്തിന് ശേഷം നാല് പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചെന്നും അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച ബാരാമുള്ള ജില്ലയിൽ മഞ്ഞിനടിയിൽ കുടുങ്ങിക്കിടന്ന രണ്ട് പെൺകുട്ടികളെ രക്ഷപെടുത്തിയതായും നാട്ടുകാർ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, JAMMU KASHMIR, AVALANCHES, 3 ARMY DIED, INDIAN ARMY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.