മൈസൂരു: അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫി ചതുർദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ജയം. കർണാടകയെ 136 റൺസിനാണ് കേരളം തകർത്തത്. ആദ്യ ഇന്നിംഗ്സിൽ കേരളം 194 റൺസ് നേടിയപ്പോൾ കർണാടകയുടെ ഒന്നാം ഇന്നിംഗ്സ് 121ൽ ഒതുങ്ങി. മോഹിത് ഷിബുവിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കർണാടകയെ ചെറിയ സ്‌കോറിലൊതുക്കിയത്.അകിൻ, കിരൺ സാഗർ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
രണ്ടാം ഇന്നിംഗ്സിൽ കേരളം 199 റൺസ് സ്വന്തമാക്കി. കേരളത്തിനായി നിഖിൽ ജോസ് 54 റൺസും ആദിത്യ കൃഷ്ണൻ 42 റൺസും നേടി. രണ്ടാം ഇന്നിംഗ്സിച 273 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കർണാടക 136 റൺസിന് ആൾഒൗട്ടായി. കേരളത്തിനായി കിരൺ സാഗർ നാല് വിക്കറ്റ് നേടി. ടൂർണമെന്റിലെ ആദ്യ ജയമാണ് കേരളം സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |