ചെന്നൈ: മലയാള സിനിമാ രംഗത്ത് പ്രൊഡക്‌ഷൻ കൺട്രോളർ എന്ന നിലയിൽ പ്രശസ്തനായിരുന്ന കെ.ആർ ഷണ്മുഖൻ ഇന്ന് വൈകിട്ട് ചെന്നൈയിൽ വച്ച് ദിവംഗതനായി. എണ്ണൂറോളം ചിത്രങ്ങളിൽ പ്രൊഡക്‌ഷൻ കൺട്രോളറായി പ്രവർത്തിച്ച അദ്ദേഹം തനിയാവർത്തനം, സൈന്യം, യോദ്ധ, മഴവിൽക്കാവടി, മദനോത്സവം, അഥർവ്വം, ന്യൂ ഡൽഹി, ദ്രുവം, പട്ടണ പ്രവേശം, പഞ്ചാബി ഹൗസ്, മദനോത്സവം, തുടങ്ങിയ പ്രമുഖ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളയാളാണ്. തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും മുപ്പതോളം സീരിയലുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മിസ്റ്റർ ബ്രഹ്മചാരി ആയിരുന്നു അവസാനം പ്രവർത്തിച്ച ചിത്രം. മക്കൾ-ബാബു ഷൺമുഖം, രമീല, രജിത ദിനേശ്, രതീഷ് ഷൺമുഖം, രാജേഷ് ഷൺമുഖം. മരുമക്കൾ-ശ്രീദേവി, മണിമലർ, അമൃത, ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |