തിരുവനന്തപുരം: എൻ.ഐ.എ ഏറ്റെടുത്ത പന്തീരാങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തെ തിരികെ ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് എൻ.ഐ.എ ഏറ്റെടുത്തതിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം വരുന്നത്. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയോടെ കേസ് തിരികെ സംസ്ഥാനത്തിന് ഏൽപ്പിക്കുന്നതിന് നിയമമമുണ്ടെനും അമിത്ഷായെ സമീപിച്ച് ഈ അനുമതി വാങ്ങണമെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സർക്കാർ തയ്യാറാകില്ല എന്നാണ് തുടക്കത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിരുന്നത്.പന്തീരാങ്കാവ് യുഎപിഎ കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്രം കേസ് സ്വമേധയാ ഏറ്റെടുത്തതാണെന്നും എൻ.ഐ.എ ഏറ്റെടുത്തതിന് നിയമപരമായ പിൻബലമുണ്ടെനും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർക്കാർ പരിശോധിക്കും മുൻപ് എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും എൻഐഎ അന്വേഷണത്തിന് നിർദേശിച്ചത് കേന്ദ്ര സർക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |