ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി രാമജന്മഭൂമി ന്യാസ് തലവൻ മഹന്ത് നൃത്യഗോപാൽ ദാസിനെ നിയമിച്ചേക്കും. ആദ്യ വർക്കിംഗ് ബോർഡ് യോഗത്തിലെ ചെയർമാനായി നൃത്യഗോപാൽ ദാസിനെ തെരഞ്ഞെടുത്തിരുന്നു.
ട്രസ്റ്റിലേക്ക് നാമനിർദ്ദേശം ചെയ്ത രണ്ട് സ്ഥിരാംഗങ്ങളാണ് തലവനായി രണ്ട് പേരെ നിർദ്ദേശിച്ചത്. മഹന്ത് നൃത്യ ഗോപാൽ ദാസിന് പുറമെ, വി.എച്ച്.പി. വൈസ് പ്രസിഡന്റ് ചമ്പത് റായിയെയും നിർദേശിച്ചു. ഇരുവരും ബാബ്റി മസ്ജിദ് തകർത്ത കേസിൽ പ്രതികളായിരുന്നു.
മഹന്ത് നൃത്യഗോപാൽ ദാസ് അയോദ്ധ്യയിലെ ജനകീയ മുഖമാണെന്നും മഹന്തിനെ ഉൾപ്പെടുത്താതെ ട്രസ്റ്റ് പൂർണമാകില്ലെന്നും അഭിപ്രായമുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഒമ്പതംഗ ട്രസ്റ്റിന്റെ നിലവിലെ ചെയർമാൻ മുതിർന്ന അഭിഭാഷകൻ പരാശരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |