തൃശൂർ: കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് കോഴിക്കടയിൽ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തൈപറമ്പത്ത് വിനോദ്, ഭാര്യ രമ, പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ, നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് കരുതുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് കുത്തിതുറന്ന് നോക്കിയപ്പോഴാണ് നാലു പേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് അയൽക്കാരുമായി അടുത്ത ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |