കൊച്ചി: കടുത്ത പ്രതിസന്ധിയിലായ ഓട്ടുകമ്പനി വ്യവസായത്തെ സംരക്ഷിക്കാൻ നടപടികൾ ആവശ്യപ്പെട്ട് എർത്തേൺ ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രതിനിധികൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കണ്ട് നിവേദനം സമർപ്പിച്ചു.
പത്ത് വർഷത്തിനിടെ 217 കമ്പനികളാണ് ഈ രംഗത്ത് പൂട്ടിയത്. ഒരു ലക്ഷത്തോളം പേർക്ക് ജോലി നഷ്‌ടമായി. വില കുറഞ്ഞ ചൈനീസ് ടൈലുകളുടെ ഇറക്കുമതിയാണ് ഇപ്പോൾ വ്യവസായത്തെ തകർക്കുന്നത്. ഇത് നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ വേണം. ചൈനീസ് ടൈലുകൾക്ക് ആന്റി ഡമ്പിംഗ് നികുതി ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു. നാഷണൽ എംപ്ളോയേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് റിഷി പൽപ്പുവിന്റെ നേതൃത്വത്തിൽ എർത്തേൺ ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് കെ.സി. തോമസും കമ്മിറ്റിയംഗങ്ങളായ ദിനേശ് നടരാജുമാണ് മന്ത്രിയെ കണ്ടത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും സംഘം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |