മുംബയ്: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്ത് പ്രകടിപ്പിച്ച് സഖ്യകക്ഷിയായ എൻ.സി..പിയുടെ നേതാവ് ശരദ് പവാർ. ഭീമ കൊറേഗാവ് കേസ് അന്വേഷണം എൻ.ഐ..എക്ക് വിടുന്നതിന് അനുമതി നൽകിയതാണ് ശരദ് പവാറിനെ പ്രകോപിപ്പിച്ചത്.. കേസ് എൻ..ഐ..എക്ക് വിടാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് തീരുമാനിച്ചത്.
കേസ് ഏറ്റെടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനവും വിട്ടുകൊടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനവും അനീതിയാണെന്ന് ശരദ് പവാർ പറഞ്ഞു. നവംബർ 28ന് സഖ്യസർക്കാർ (മഹാരാഷ്ട്ര വികാസ് അഘാഡി)അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ശരദ് പവാ
സർക്കാരിനെതിരെ രംഗത്ത് വന്നത്.. 2018ൽ കോന്ദ്രസർക്കാർ കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത് ആക്ടിവിസ്റ്റുകളടക്കമുള്ള ചിലർ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഭീമ കൊറേഗാവ് കേസ്. ഇടത്, ദളിത് ആക്ടിവിസ്റ്റുകളായ സുധീർ ധവാലെ, റോണ വിൽസൺ , സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട് , ഷോമ സെൻ , അരുൺ ഫെരേര, വെർനൻ ഗോൺസാൽവസ്, സുധാ ഭരദ്വാജ്, വരവര റാവു തുടങ്ങിയവരാണ് അറസ്റ്റിലായത്.
അതേസമയം, എൻ.സി.പി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് എൻ.ഐ.എ അന്വേഷണത്തിന് അനുമതി നൽകിയത്. എന്നാൽ മുഖ്യമന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് ആഭ്യന്തര വകുപ്പിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നാണ് എൻ.സി.പിയുടെ വാദം. സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നാണ് എൻ..സി..പി ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് ശരദ് പവാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
മുഖ്യമന്ത്രിക്ക് ശരദ് പവാർ കത്ത് കൈമാറിയതിന് പിന്നാലെ അജിത് പവാറും മറ്റ് എൻ.സി.പി മന്ത്രിമാരും പ്രത്യേക യോഗം ചേർന്നു. നേരത്തെ കേസ് എൻ..ഐ..എ അന്വേഷിക്കുന്നതിൽ ശിവസേനയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭീമ കൊറേഗാവ് അനുസ്മരണ ദിനമായ ജനുവരി ഒന്നിന് ഭീമ കൊറേഗാവിൽ സംഘർഷമുണ്ടാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നുമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |