വെഞ്ഞാറമൂട്:പുല്ലമ്പാറ പഞ്ചായത്തിലെ മരുതുംമൂട്ടിൽ സ്ഥാപിച്ച അഗ്രോ സർവീസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വിഎസ്.സുനിൽകുമാർ നിർവഹിച്ചു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി,വാമനപുരം ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ,ജില്ലാ പഞ്ചായത്തംഗം എസ്.എം.റാസി,പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി,വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസ്,മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ഷീലാകുമാരി,പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ,പ്രിൻസിപ്പൽ കൃഷി ഓഫീസർ താജുന്നിസ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |