കൊവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് വെളിച്ചം തെളിയിക്കണം എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിൽ നിരവധിപേർ പ്രതികരണവുമായെത്തി. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ചാല നാസർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
"ഇതൊക്കെ അന്ധവിശ്വാസത്തെ സാധൂകരിക്കാനും പൗരാണിക മാറാപ്പുകളെ തോളിൽ വച്ചുകെട്ടാനുമുള്ള വൃത്തികെട്ട നമ്പരുകളാണ്. ജനങ്ങളുടെ പരിഭ്രാന്ത്രിയെ ചൂഷണം ചെയ്യാനുള്ള ഗൂഢശ്രമവും. ജനത്തിന്റെ തകർന്ന മനോ നിലയിൽ വിഷം കുത്തി നിറയ്ക്കാനുള്ളതുമായ തറ വേലയാണിത്"-ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
⛔️ #മണക്കാട്_സുരേഷ്
#ജനറൽ_സെക്രട്ടറി
#കെപിസിസി⛔️
സഹസ്രാബ്ദങ്ങൾ അന്ധവിശ്വാസത്തിലും അനാചാരത്തിലുമാണ്ടുപോയ ഒരു ജനതയുടെ പിൻമുറക്കാരാണ് നമ്മൾ.
അന്ധവിശ്വാസങ്ങളിൽ നിന്നും നമ്മളെ കൈപിടിച്ചുയർത്താൻ തദ്ദേശിയമായ ശാസ്ത്ര ദർശനങ്ങളും വൈദേശികമായ ദർശനങ്ങളും,
പല ചിന്താപദ്ധതികളും സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും, പരിഷ്കർത്താക്കളും തത്വചിന്തകരും ശ്രമിച്ചതിൻ്റെ പലമാണ് സമൂഹം ഇന്ന് ആർജ്ജിച്ചിരിക്കുന്ന വെളിച്ചം.
രാജറാം മോഹൻ റോയി മുതൽ
സ്വാമി വിവേകാനന്ദനിലൂടെ അടക്കം മറ്റ് അംസംഖ്യം ജ്ഞാനികളിൽ നിന്നും നമുക്ക് പകർന്ന് കിട്ടിയ അവബോധമാണ് നമ്മെ അന്ധകാര യുഗത്തിൽ നിന്നും മോചിപ്പിച്ചത്.
മനുഷ്യബലിയും മൃഗബലിയും നമ്മുടെ മസ്തിഷ്കത്തെ ഭരിച്ചിരുന്ന യുഗങ്ങളെ താരതമ്യം ചെയ്യുമ്പോൾ നമ്മളിന്ന് അത്യന്താധുനികതയിൽ സർവ്വ ഐശ്വര്യങ്ങളോടും കൂടി ജീവിക്കുന്നു. ഇതിന് വഴിയൊരിക്കിയത് ജനാധിപത്യമെന്ന ലോക ക്രമമാണ്.
സതിയും ശൈശവ വിവാഹവും ജാതി ചിന്തയും ഉച്ഛനീചത്വങ്ങളും ഭരിച്ചിരുന്ന രാജ ഭരണ സംസ്കൃതിയിൽ എവിടെയും അന്ധകാരം മാത്രയിരുന്നു, കാരണം അവിടെ ജനാധിപത്യമില്ലായിരുന്നു. 20-ാം നൂറ്റാണ്ട് ലോകത്തിന് നൽകിയ വെളിച്ചമാണ് ജനാധിപത്യം.
ഭാഗ്യവശാൽ 2014 വരെ ഇൻഡ്യയിൽ നാമത് അനുഭവിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ഇന്ന് ഇൻഡ്യ ഭരിക്കുന്നത് ഭയത്തിൻ്റെ ഏകാധിപത്യമാണ്.
ആ ഏകാതിപത്യമാകട്ടെ നമ്മളെ അന്ധകാരയുഗത്തിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുകയാണ്.
കൊറോണയുടെ പേരിൽ പഴകി
ദ്രവിച്ച #രാമായണ_മഹാഭാരത
#ടെലി_സീരിയലുകൾ പൊടി തട്ടിയെടുത്ത്, പാട്ട കൊട്ടിച്ച്, ഒടുവിൽ രാത്രി ഇലക്ട്രിക്ക് പ്രകാശത്തെ കെടുത്തി #ടോർച്ചടിക്കാനും_മെഴുകി തിരി #കത്തിക്കാനും പറയുന്നു.
ഇതൊക്കെ അന്ധവിശ്വാസത്തെ സാധൂകരിക്കാനും പൗരാണിക മാറാപ്പുകളെ തോളിൽ വച്ചുകെട്ടാനുമുള്ള വൃത്തികെട്ട നമ്പരുകളാണ്. ജനങ്ങളുടെ പരിഭ്രാന്ത്രിയെ ചൂഷണം
ചെയ്യാനുള്ള ഗൂഢശ്രമവും.
ജനത്തിൻ്റെ തകർന്ന മനോ നിലയിൽ വിഷം കുത്തി നിറയ്ക്കാനുള്ളതുമായ തറ വേലയാണിത്...
തിരിച്ചറിയുക !!!
1918-ൽ സ്പാനീഷ് ഫ്ലൂ വന്നു.
ഇൻഡ്യയിലടക്കം 5 കോടി പേർ ലോകത്ത് മരിച്ചു.
വസൂരി, കോളിറ, പ്ലേഗ്, മലമ്പനി,
ജ്വരം ഇവ മൂലം എത്രയോ ഭാരതീയർ എത്രയോ തവണ കൂട്ടത്തോടെ മരിച്ചു.
അന്നൊന്നും ഈ വങ്കത്തരങ്ങൾ കൊണ്ടല്ല അതിനെ നമ്മുടെ പൂർവ്വികർ നേരിട്ടത്.
നമ്മുടെ പൂർവ്വികർ പ്രായോഗിക വാദികളായിരുന്നു.
അവർ അപരിഷ്കൃതത്തെ ആട്ടി പായിച്ചവരാണ്.. അന്ധകാരം നീക്കി സമൂഹത്തെ രക്ഷിച്ചവരാണ്.
ആ പാരമ്പര്യത്തെ അപ്പാടെ മോദി ആക്ഷേപിക്കുകയാണ്..
മോദിയോട് ഒന്നേ പറയാനുള്ളു....
താങ്കൾ ഇൻഡ്യയുടെ പൈതൃകങ്ങളെ അവഹേളിക്കരുത്.
താങ്കൾക്ക് പ്രായോഗികമായി ജനങ്ങളുടെ മുന്നിൽ വയ്ക്കാൻ വല്ലതുമുണ്ടോ ?
ഇല്ലെങ്കിൽ വെറുതെ ജനത്തെ പരിഹസിക്കരുത്.
മരുത്വാ മലയെടുത്ത് പറക്കാൻ ശേഷിയുണ്ടെന്നു പറയുന്ന ഹനുമാൻ കൂടെയുള്ളപ്പോൾ ശ്രീരാമൻ രാമേശ്വരം മുതൽ ശ്രീലങ്ക വരെ കടലിൽ പാലം കെട്ടാനാണ് ശ്രമിച്ചത്. മറിച്ച് ഹനുമാൻ്റെ തോളിൽ കയറി പറക്കാൻ രാമൻ്റെ പ്രായോഗിക മനസ്സ് രാമനെ അനുവദിച്ചില്ല.
പകരം രാമൻ പ്രായോഗികതയുടെ സേതുബന്ധനം നിർവ്വഹിച്ചു.
പ്രധാനമന്ത്രിയെന്ന നിലയിലുള്ള താങ്കളുടെ ഇത്തരം ഇടപെടലുകൾ രാജ്യത്തെ മൊത്തം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും നാണക്കേടാണ്...
മോദിയോട് ഒന്നേ പറയാനുള്ളു..താങ്കൾ ഇൻഡ്യയുടെ പൈതൃകങ്ങളെ അവഹേളിക്കരുത്. താങ്കൾക്ക് പ്രായോഗികമായി ജനങ്ങളുടെ മുന്നിൽ വയ്ക്കാൻ വല്ലതുമുണ്ടോ ? ഇല്ലെങ്കിൽ വെറുതെ ജനത്തെ പരിഹസിക്കരുത്. മരുത്വാ മലയെടുത്ത് പറക്കാൻ ശേഷിയുണ്ടെന്നു പറയുന്ന ഹനുമാൻ കൂടെയുള്ളപ്പോൾ ശ്രീരാമൻ രാമേശ്വരം മുതൽ ശ്രീലങ്ക വരെ കടലിൽ പാലം കെട്ടാനാണ് ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |