സിഡ്നി : ഐ.പി.എല്ലിലൂടെ ലഭിക്കുന്ന കോടികൾ കണ്ട് മോഹിച്ചാണ് ആസ്ട്രേലിയൻ താരങ്ങൾ ഇന്ത്യൻ താരങ്ങളെ കളിക്കളത്തിൽ സ്ളെഡ്‌ജ് ചെയ്യുന്നത് അവസാനിപ്പിച്ചതെന്ന് മുൻ ഒാസീസ് ക്യാപ്ടൻ മൈക്കേൽ ക്ളാർക്ക്.ഒരു ചാനൽ ഇന്റർവ്യൂവിലാണ് ക്ളാർക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ശക്തമായ സാമ്പത്തിക അടിത്തറ ആസ്ട്രേലിയൻ കളിക്കാരെ ഭയപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിരാട് കൊഹ്‌ലി ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളെ കളിക്കളത്തിൽ ചീത്തപറയുന്നതിൽ നിന്ന് അവർ മന:പ്പൂർവ്വം പിന്മാറി. എല്ലാവർഷവും രണ്ടുമൂന്ന് മാസക്കാലം ഇന്ത്യൻ താരങ്ങൾക്കൊപ്പം കളിക്കേണ്ടതാണല്ലോ എന്ന ചിന്തയായിരുന്നു ഇതിന് പിന്നിൽ - ക്ളാർക്ക് പറഞ്ഞു.
ഐ.പി.എല്ലിൽ മിക്ക ടീമുകളുടെയും ക്യാപ്ടന്മാർ ഇന്ത്യൻ താരങ്ങളാണ്. ഇവർക്ക് താരലേലത്തിൽ വലിയ സ്വാധീനവുമുണ്ട്. അതുകൊണ്ട് തന്നെ ആരെയെങ്കിലും തെറിവിളിച്ച് ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ കാശ് വാരാനുള്ള സാദ്ധ്യത അടയ്ക്കേണ്ടെന്ന് ആസ്ട്രേലിയൻ താരങ്ങൾ ചിന്തിച്ചാൽ തെറ്റുപറയാനാകില്ലെന്നും ക്ളാർക്ക് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |