വാഷിംഗ്‌ടൺ ഡി.സി: കൊവിഡ് ബാധിച്ച് ലോകപ്രശസ്ത നാടോടി സംഗീതജ്ഞൻ ജോൺ പ്രൈൻ അന്തരിച്ചു. 73 വയസായിരുന്നു. മാർച്ച് മൂന്നിന് ന്യൂമോണിയ ബാധിച്ച ജോൺ പ്രൈൻ കഴിഞ്ഞ എട്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. 1971 മുതൽ സംഗീതലോകത്തെ അവിഭാജ്യ ഘടകമായി മാറിയ പ്രൈൻ അമേരിക്കൻ ഗാനരചനാ രംഗത്തെ 'മാർക്ക് ട്വയിൻ എന്നാണ്" അറിയപ്പെട്ടിരുന്നത്. ഗായകൻ, ഗിത്താറിസ്റ്റ് എന്നീ നിലകളിലും പ്രൈൻ ഏറെ പ്രശസ്തനായിരുന്നു.
1946 ഒക്ടോബർ പത്തിന് മേയ്‌വുഡിൽ ജനിച്ച പ്രൈൻ ഗിത്താറിസ്റ്റ് എന്ന നിലയ്ക്കാണ് ആദ്യം ഖ്യാതി നേടിയത്. 1971ൽ ആദ്യ ആൽബം പുറത്തിറങ്ങി. അതോടെ പ്രശസ്തിയുടെ നാളുകൾ ആരംഭിച്ചു.
മിസിംഗ് ഇയേഴ്സ്, ലീവ് ഓൺ ടൂർ, ഫെയർ ആൻഡ് സ്‌ക്വയർ, ഏഞ്ചൽഫ്രം മോണ്ട്‌ഗോമറി, സ്വീറ്റ് റിവഞ്ച്, ഇൻസ്‌പൈറ്റ് ഒഫ് അവർസെൽവ്സ് എന്നിവ പ്രൈനിന്റെ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്.
ദ മിസിംഗ് ഇയേഴ്സ്, ഫെയർ ആൻഡ് സ്ക‌്‌വയർ എന്നീ ഗാനങ്ങൾക്ക് ഗ്രാമി പുരസ്കാരം ലഭിച്ചു. 11 തവണ ഗ്രാമി അവാർഡിന് നാമനനിർദ്ദേശം ലഭിച്ചു. 2020ൽ ലൈഫ് ടൈം അച്ചീവ്മെന്റ് ഗ്രാമി പുരസ്‌കാരവും നേടി. ഫിലോന വെലനാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |