റോം: കൊവിഡ് വ്യാപനത്തിന് ഒട്ടൊരു ശമനം കൈവന്നതോടെ ഏകദേശം മൂന്ന് മാസം നീണ്ട ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഇറ്റലി. ഫെബ്രുവരി 20 നാണ് രാജ്യത്ത് ലോക്‌ഡൗൺ ആരംഭിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കാലം ലോക്‌ഡൗൺ ഏർപ്പെടുത്തിയ രാജ്യം ഇറ്റലിയാണ്. ഇപ്പോൾ, ഒൻപത് ആഴ്ച്ചകൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ബന്ധുക്കളേയും സുഹൃത്തുകളേയും കാണാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ഇറ്റലി നിവാസികൾ. എന്നാൽ, സാമൂഹിക അകലം പാലിക്കാനും, കൂട്ടം കൂടുന്നത് ഒഴിവാക്കാനും കർശന നിർദ്ദേശമുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് രാജ്യം നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത്.
കെട്ടിട നിർമ്മാണ മേഖലയും ഫാക്ടറികളും തുറന്നു.
കുട്ടികളുടെ പാർക്കുകൾ തുറന്നു.
തിരികെ ജോലിയിൽ പ്രവേശിച്ചത് നാല് ദശലക്ഷം ജനങ്ങൾ.
റസ്റ്റോറൻ്റുകൾ തുറന്നെങ്കിലും ആളുകൾക്ക് ഇരുന്ന് കഴിക്കാൻ അനുവാദമില്ല.
ബാറുകളും ഐസ്ക്രീം പാർലറുകളും സ്കൂളുകളും തിയേറ്ററുകളും തുറക്കില്ല.
പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം.
പൊതുഗതാഗതം ഉണ്ടാകില്ല.
18 മുതൽ മ്യൂസിയങ്ങൾ, ലൈബ്രറികൾ, സാംസ്‌കാരിക സൈറ്റുകൾ എന്നിവ പ്രവത്തനമാരംഭിക്കും.
സാംസ്‌കാരിക പൈതൃക, ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓൺലൈനിലൂടെ ടിക്കറ്റുകൾ വാങ്ങുകയും സാമൂഹിക അകലം പാലിക്കുകയും വേണം. എന്നാൽ,വിദേശസഞ്ചാരികൾക്കുള്ള വിലക്ക് എടുത്തുമാറ്റിയിട്ടില്ല.
റോമിലെ സിയാംപിനോ, പെരെറ്റോല എന്നീ വിമാനത്താവളങ്ങൾ തുറക്കും.