SignIn
Kerala Kaumudi Online
Thursday, 01 October 2020 10.56 AM IST

നഴ്സുമാരെ തിരിച്ചെത്തിക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രായേലിൽ വിസാ കാലാവധി തീർന്ന 82 മലയാളി നഴ്സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തടി ലേലത്തിനെടുത്തവർക്ക് ലോക്ക് ഡൗൺ കാരണം എടുത്തുമാറ്റാൻ കഴിയാത്തതിനാൽ തറവാടകയും പലിശയും ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനിക്കും. വയനാട്ടിൽ ഇന്ന് നടത്താനിരുന്ന തടിലേലം മാറ്റിവയ്ക്കും.

മത്സ്യ പരിശോധനയ്ക്കിടയിൽ കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലൻസിനെ ഏല്പിച്ചു. ഈ ദുരിതകാലത്തും ഇത്തരത്തിൽ പ്രവ‌ർത്തിക്കുന്നവർക്കെതിരെ ഉചിതമായ ശിക്ഷാ നടപടിയുണ്ടാകും.

ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും രോഗം പടരുന്നത് ഗൗരവമുള്ള കാര്യമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പരിഗണന നൽകും.
ആശുപത്രികളിലെ ഒ.പികളിൽ ആൾത്തിരക്ക് വർദ്ധിച്ചതിനാൽ ഓൺലൈൻ സംവിധാനത്തിലൂടെ ഇത് ക്രമപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും.

സംസ്ഥാനത്തെ ജലഗതാഗതം പൊതുഗതാഗത സംവിധാനം തുറന്നാൽ മാത്രമേ പുനരാരംഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.