മ്യൂണിക്ക് : ബുണ്ടസ് ലിഗ തുടങ്ങുന്നതിന് മുമ്പ് ടീമുകൾക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ ചട്ടം ലംഘിച്ച് ടീം ഹോട്ടലിന് നിന്ന് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽ ടൂത്ത്‌പേസ്റ്റ് വാങ്ങാൻ പോയ ജർമൻ ക്ലബ്ബ് ഓഗ്‌സ്ബർഗ് എഫ്.സിയുടെ പരിശീലക ഹെയ്‌കോ ഹെർലിച്ചിന് വിലക്ക് .
ഇതോടെ ഇന്ന് നടക്കുന്ന വോൾവ്സ്‌ബർഗിനെതിരായ ഓഗ്‌സ്ബർഗിന്റെ മത്സരത്തിൽ ഇദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരും. ഇന്നലെ ടീമിന്റെ പരിശീലന സെഷനിലും ഇദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
48-കാരനായ ഹെർലിച്ച് മാര്‍ച്ച് 10-നാണ് ക്ലബ്ബിന്റെ പരിശീലകനായി നിയമിതനായത്. ഇന്ന് ഓഗ്‌സ്ബർഗിന്റെ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്നു. ബയേർ ലെവർക്കൂസന്റെ മുൻ പരിശീലകനായിരുന്നു ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |