കാഞ്ഞങ്ങാട്: ജീപ്പിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി രണ്ടു പേർ അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ ടി. ദാമോദരന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പാണത്തൂർ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന ജീപ്പിൽ കടത്തിയ മദ്യമാണ് ഇരിയയിൽ പൊലീസ് സംഘം പിടികൂടിയത്. പാണത്തൂരിലെ അമൽ സതീഷ് (25) , കല്യോട്ടെ മഹേഷ് ബാബു (35) എന്നിവരെ അറസ്റ്റ് ചെയ്തു.
ഫ്രൂട്ടി രൂപത്തിലുള്ള 100 ബോട്ടലും ഒരു ലിറ്ററിന്റെ 5 കുപ്പി, അര ലിറ്ററിന്റെ 18കുപ്പി മദ്യവുമാണ് പിടിച്ചത്. പരിശോധന സംഘത്തിൽ എസ്.ഐ കെ. പ്രശാന്ത്, എ.എസ്.ഐ രഘൂത്തമൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്ത്, ഡ്രൈവർ സുജിത്ത് എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |