ഇന്നലെ അറസ്റ്റിലായത് 72 പേർ മാത്രം
കൊല്ലം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ പൊലീസ് നിയന്ത്രണങ്ങൾ വലിയ തോതിൽ കുറഞ്ഞു. പൊതുനിരത്തുകളിൽ സാമൂഹിക അകലം അട്ടിമറിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചതിന് ഇന്നലെ 72 പേർ മാത്രമാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 67 പേർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അനാവശ്യ യാത്രകൾക്കായി പുറത്തിറക്കിയ 67 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തവരുടെ എണ്ണം കൂടിയതോടെ പൊലീസ് പരിശോധന കർശനമാക്കി. ഇന്നലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 183 പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഓച്ചിറ അഴീക്കൽ ഹാർബറിൽ കൂട്ടം കൂടിയതിന് 21 പേർക്കെതിരെയും കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് അഞ്ചുപേർക്കെതിരെയും ചവറ കെ.എം.എം.എല്ലിന് മുന്നിൽ പ്രതിഷേധിച്ചതിന് 15 പേർക്കെതിരെയും പൊലീസ് കേസെടുത്തു.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 48, 19
അറസ്റ്റിലായവർ: 55, 17
പിടിച്ചെടുത്ത വാഹനങ്ങൾ 45, 12
മാസ്ക് ധരിക്കാത്തതിന് കേസ്: 131, 52
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |