അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് ക്വാറന്റീനിലാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. ഭക്ഷണമുണ്ടാക്കാന്‍ അറിയാത്തത് കൊണ്ട് സുഹൃത്തുക്കള്‍ ദിവസവും കൊടുത്തുവിടുന്ന ഭക്ഷണം കഴിച്ചാണ് ലോക്ക് ഡൗണ്‍ തള്ളിനീക്കിയതത്രേ. ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ഏകാന്ത വാസത്തെക്കുറിച്ച് പരിണീതി പറഞ്ഞത്.
ലോക്ക് ഡൗ ണ്‍ കാലത്ത് ഖാര്‍ വെസ്റ്റിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു പരിണീതി. ഒറ്റയ്ക്കുള്ള ക്വാറന്റീന്‍ ജീവിതം എളുപ്പമല്ല എന്നാണ് താരം കുറിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സൂര്യാസ്തമയ ചിത്രങ്ങള്‍ക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.
എന്റെ ജീവിതം മനോഹരമാക്കുന്ന ചില മനുഷ്യരുണ്ട്. എന്നെ സ്‌നേഹിക്കുകയും ഇനിയും ജീവിതമേറെ മുന്നോട്ട് പോകാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നവര്‍. അവര്‍ അത് തെളിയിച്ചു കഴിഞ്ഞു. നിങ്ങളെ ഞാനും സ്‌നേഹിക്കുന്നു. എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്ത് കൊടുത്തുവിട്ടതിനും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സഹായിച്ചതിനും എന്നെക്കുറിച്ച് എപ്പോഴും അന്വേഷിച്ചതിനും എന്നെ പോസിറ്റീവാക്കിയതിനും നന്ദി. ഒറ്റയ്ക്കുള്ള ക്വാറന്റീന്‍ ജീവിതം എളുപ്പമല്ല, പക്ഷേ നിങ്ങള്‍ അത് എളുപ്പമുള്ളതാക്കി മാറ്റിയെന്നും താരം കുറിച്ചു. തന്നെ സഹായിച്ചവരുടെ പേര് എടുത്തു പറയാതെയാണ് പോസ്റ്റ്. ഫ്രണ്ട്സ് എന്ന ഹാഷ്ടാഗു മാത്രമാണ് താരം നല്‍കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |