ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നാളെ ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ രാഷ്ട്രീയപ്രേരിതമാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കാലവർഷത്തിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ സ്പിൽവേയുടെ 370 മീറ്റർ നീളത്തിൽ കടൽതീരം വരെയുള്ള ഭാഗത്തെ മണൽ നീക്കംചെയ്ത് നീരോഴുക്ക് സുഗമമാക്കുന്ന പ്രവർത്തനമാണ് തടസപ്പെടുത്താൻ ശ്രമിക്കുന്നത്. കരിമണൽ ഖനനമായി ഇതിനെ കാണാൻ കഴിയില്ല. ഒരുതരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല. വിഷയത്തിൽ ശക്തമായ നിലപാട് എടുത്തതിന് കോൺഗ്രസും ബി.ജെ.പിയും മന്ത്രി ജി.സുധാകരനെതിരെ രംഗത്ത് വന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ചിത്തരഞ്ജൻ പറഞ്ഞു. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഐ.ഹാരീസ്, സെക്രട്ടറി സി.ഷാംജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |