കൊല്ലം: അഞ്ചൽ ഏറം വെള്ളശേരി വീട്ടിൽ ഉത്തരയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയതാണെന്ന വാർത്ത നിഷേധിച്ച് മാതാപിതാക്കൾ. മകൻ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്ന് പിതാവ് സുരേന്ദ്രൻ പറഞ്ഞു. രണ്ടുപേർ കിടക്കുന്ന മുറിയിൽ ഉത്തരയെ മാത്രം എങ്ങനെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുമെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.
ഉത്തരയുടെ വീട്ടുകാരുടെ ആരോപണം തെറ്റാണെന്ന് സൂരജിന്റെ മാതാവ് രേണുക പറഞ്ഞു. ഉത്തരയെ ആദ്യം പാമ്പ് കടിച്ചത് കിടപ്പുമുറിയിൽവച്ചല്ലെന്നും, വീട്ടുമുറ്റത്തുവച്ചാണെന്നും വീട്ടുകാർ പറയുന്നു. മാർച്ച് മൂന്നിനാണ് ഉത്തരയെ സൂരജിന്റെ വീട്ടിൽ നിന്ന് ആദ്യം പാമ്പ് കടിച്ചത്.
അതേസമയം, ഭാര്യയെ താൻ കൊലപ്പെടുത്തിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇയാളെയും സുഹൃത്ത് പാമ്പു പിടുത്തക്കാരൻ സുരേഷിനെയും മറ്റൊരു ബന്ധുവിനെയും ഇന്ന് അറസ്റ്റു ചെയ്തേക്കും. സുരേഷുമായി സൂരജ് നിരന്തരം ബന്ധപ്പെട്ടതിനു തെളിവായി മൊബൈൽ രേഖകൾ ലഭിച്ചിട്ടുള്ളതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |