മുംബയ് : മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു.. കൊവിഡ് ബാധിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയാണ് അശോക് ചവാന്‍. ഇന്നലെയാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. ഇദ്ദേഹത്തെ മുംബയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം ചവാന് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം.
അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നിരിക്കുകയാണ്. ഇന്ന് 3041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 50231 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |