ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച പി.എം.കെയേർസ് ഒരു പൊതുസ്ഥാപനമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തരാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. അസിം പ്രേംജി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ സൂര്യ ശ്രീ ഹർഷ തേജ വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 എപ്രിൽ ഒന്നിനാണ് അപേക്ഷ സമർപ്പിച്ചത്. പി.എം കെയറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു അപേക്ഷയിൽ തേജ ഉന്നയിച്ചത്. പി.എം കെയേർസുമായി ബന്ധപ്പട്ട സർക്കാർ ഉത്തരവുകളുടെ പകർപ്പും അപേക്ഷയിൽ തേജ ആവശ്യപ്പെട്ടിരുന്നു. മേയ് 29നാണ് തേജയ്ക്ക് പി.എം കെയേർസ് ഒരു പൊതുസ്ഥാപനമല്ലെന്നും അതിനാൽ ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള മറുപടി ലഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ടി.ഐയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |