റിയാദ് : ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ പിൻവലിച്ച് സാധാരണനിലയിലേക്ക് എത്തുമ്പോഴും കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണത്തിലെ വർദ്ധനവ് പ്രവാസികൾക്ക് ആശങ്കയുയർത്തുന്നു. ഇന്നലെ സൗദി അറേബ്യയിൽ നാലുമലയാളികൾ കൂടി മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്ന തിരുവല്ല സ്വദേശി സിമി ജോർജ്(45), മലപ്പുറം മഞ്ചേരി സ്വദേശി ഡൊമനിക് ജോൺ(38), കൊണ്ടോട്ടി സ്വദേശി അലി രായിൻ(49), കൊല്ലം പതാരം സ്വദേശി രാജു(56) എന്നിവരാണ് മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 41ആയി. 164 മലയാളികളാണ് ഗൾഫിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
യു.എ.ഇയിൽ മാത്രം 61 മലയാളികളാണ് ഒരു മാസത്തിനിടെ മരിച്ചത്. ഒരു ദിവസം ശരാശരി നാല് മലയാളികൾ വീതം മരിക്കുന്നതായും ഗൾഫിൽ മരിക്കുന്ന ആറ് പേരിൽ ഒരാൾ മലയാളിയാണെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.
ഭീഷണിയിൽ പ്രവാസിമലയാളികൾ
ലേബർ ക്യാമ്പുകളുകളിലും മറ്റുമായി കൂട്ടമായി ജീവിക്കേണ്ടി വരുന്ന മലയാളികളടക്കമുള്ള പ്രവാസികളാണ് രോഗബാധയേൽക്കുന്നവരിൽ കൂടുതലുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വരുന്നതും വൃത്തിഹീനമായ അന്തരീക്ഷവുമാണ് പലയിടത്തും സ്ഥിതി രൂക്ഷമാക്കുന്നത്. ഇതനൊക്കെ പുറമെ, പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ കൂടുതലാണെന്നത് കൊവിഡ് സങ്കീർണത രൂക്ഷമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |