കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിലെ ടീ സ്റ്റാളിലൂടെ ജീവിതം കരുപ്പിടിപ്പിച്ചെടുത്ത സാലി നാട്ടുകാരുമായി അധികം ചങ്ങാത്തം കാട്ടിയിരുന്നില്ല. കാണും ചിരിക്കും എന്നതിൽ കവിഞ്ഞ് ആരോടും സൗഹൃദമില്ല. ചെറിയ ചെറിയ ബിസിനസുകളായിരുന്നു സാലിയുടെ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഏക മകളുടെ വിവാഹം കഴിഞ്ഞതോടെ ദമ്പതിമാർ മാത്രമായി വീട്ടിൽ. ഇതിനിടെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന സാലിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചിരുന്നത് സുഹൃത്തുക്കളാണ് . ഇത്തരം അസ്വസ്ഥതകൾക്കിടയിലും തനിയെ സ്‌കൂട്ടർ ഓടിച്ച് താഴത്തങ്ങാടിയിലും ടൗണിലുമൊക്കെയെത്തി കുടുംബ കാര്യങ്ങൾ നിർവഹിച്ചിരുന്നതായി അയൽവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |