മുംബയ്: കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ഉദയ് കോട്ടക്, ബാങ്കിലെ 2.83 ശതമാനം ഓഹരികൾ വിറ്റൊഴിയും. 6,800-6,900 കോടി രൂപ മതിക്കുന്ന 5.6 കോടി ഓഹരികളാണ് വിറ്രൊഴിയുക. ഇതോടെ, ബാങ്കിൽ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 26.1 ശതമാനമായി താഴും. ബാങ്കിന്റെ പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം ആറുമാസത്തിനകം 26 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഓഹരി വിറ്രൊഴിയൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |