തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അദ്ധ്യാപകരെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ സ്വമേധയാ കേസെടുത്തു. വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും കേരളത്തിന് അപമാനകരവുമാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അറിയിച്ചു.
ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപെട്ടു. അദ്ധ്യാപകരെ അപമാനിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ടി സോഷ്യൽ മീഡിയ നിരീക്ഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |