തിരുവനന്തപുരം: ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ബസ് ചാർജ് വർധിപ്പിക്കൂവെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ബസ് ചാർജ് വർദ്ധനവ് പിൻവലിച്ചത്. തത്കാലം ചാർജ് കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ ബസുടമകൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാമചന്ദ്രൻ കമ്മീഷൻ്റെ ശുപാർശകൾ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ നടപടിയെടുക്കുമെന്നും രാവിലെയും വൈകിട്ടും കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും പറഞ്ഞ ഗതാഗതമന്ത്രി ഇതിനോടകം ഏഴ് കോടി രൂപയുടെ നഷ്ടം കെ.എസ്.ആർ.ടി.സി നേരിട്ടതായും വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കില്ല. നിയന്ത്രണങ്ങൾ പിൻവലിച്ചതിനാലാണ് ചാർജ് കുറച്ചതെന്നും സ്വകാര്യ ബസുകൾ മാത്രമല്ല കെ.എസ്.ആർ.ടി.സിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |