മലയാളത്തിന്റെ പ്രിയനടി ശോഭന കുറച്ച് കാലമായി സോഷ്യൽമീഡിയയിൽ സജീവമാണ്.. മിക്കപ്പോഴും ആരാധകരുമായി ലൈവിൽ വന്ന് സംസാരിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.. ഇപ്പോൾ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശോഭന പങ്കുവെച്ച പോസ്റ്റാണ് തരംഗമായിരിക്കുന്നത്.ഐശ്വര്യ റായി നായികയായി അഭിനയിച്ച രാവണ്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു ഫോട്ടോ ആണ് ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഐശ്വര്യ റായിക്കൊപ്പം നില്‍ക്കുന്ന ശോഭനയും ശോഭനയുടെ അമ്മയുമാണ് ചിത്രത്തിലുള്ളത്. 'അമ്മയ്ക്കും അതുപോലെ സുന്ദരിയായ ഐശ്വര്യ റായിക്കുമൊപ്പം ഞാന്‍. മണിരത്‌നത്തിന്റെ രാവണ്‍ എന്ന സിനിമയിലെ പാട്ടിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യുന്ന സമയത്ത്' എന്നാണ് ചിത്രത്തിന് താഴെ ശോഭന എഴുതിയിരിക്കുന്നത്.സിനിമയിലെ കോസ്റ്റിയൂം ധരിച്ചാണ് ഐശ്വര്യ റായി ചിത്രത്തിലുള്ളത്. രസകരമായ കമന്റുകളാണ് ശോഭനയുടെ ഈ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. മൂന്ന് പേരും വളരെയധികം സുന്ദരിമാരാണ്. ഐശ്വര്യ റായിയെക്കാള്‍ സുന്ദരിയായിട്ടാണ് ശോഭനയുള്ളതെന്ന് ചിലര്‍ പറയുന്നു. ഒപ്പം ശോഭനയുടെ അമ്മയെ കുറിച്ചും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.മണിരത്‌നം തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് രാവണ്‍. ഹിന്ദിയിലും തമിഴിലുമായി നിര്‍മ്മിച്ച ചിത്രത്തില്‍ ഹിന്ദിയില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമായിരുന്നു നായിക നായകന്മാരായിട്ടെത്തിയത്. തമിഴില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. വില്ലനായി സൂപ്പര്‍ താരം വിക്രമും അഭിനയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |