തിബ്ലിസി : ജോർജിയക്ക് സമീപം വനത്തിൽ വിമാനം തകർന്ന് വീണ് ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ച് പേർ മരിച്ചു. വിമാനത്തിന്റെ പൈലറ്റും മരിച്ചവരിൽപ്പെടുന്നു. ഫ്‌ളോറിഡ മോറിസ്റ്റൺ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോൺ ചാൾസ് ലാമന്റ് (41), ഷോണിന്റെ ഭാര്യ ജോഡി റേ ലാമന്റ് (43), മക്കളായ ജെയ്സ്(6), ആലിസ്(4) എന്നിവരാണ് മരിച്ചത്. സൗത്ത് ഈസ്റ്റ് അറ്റ്ലാന്റയിൽ നിന്ന് 161 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇന്ത്യാനയിൽ ഒരു മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ പോയവരായിരുന്നു ഇവർ.
വിമാനം തകർന്നു വീഴുമ്പോൾ തീപിടിച്ചിരുന്നതായി സംഭവസ്ഥലത്തിനടുത്ത് താമസിക്കുന്നയാൾ പറഞ്ഞു. തകർന്ന വിമാനത്തിൽ നിന്ന് പടർന്ന തീ കാട്ടിനും പിടിച്ചു. വനപ്രദേശമാകെ തീയിലായി. തീപിടിത്തമണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |