ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 4.92 ശതമാനം താഴ്‌ന്ന് 12.33 ലക്ഷം കോടി രൂപയിൽ ഒതുങ്ങി. കോർപ്പറേറ്റ് നികുതിയിലും വ്യക്തിഗത ആദായ നികുതിയിലും കേന്ദ്രം ഇളവ് നൽകിയിരുന്നില്ലെങ്കിൽ 14.01 ലക്ഷം കോടി രൂപ ലഭിക്കുമായിരുന്നു. 2018-19ൽ സമാഹരിച്ചത് 12.97 ലക്ഷം കോടി രൂപയായിരുന്നു.
കോർപ്പറേറ്റ് നികുതിയിനത്തിൽ 6.78 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയായി 5.55 ലക്ഷം കോടി രൂപയുമാണ് കഴിഞ്ഞവർഷം നേടിയത്. കോർപ്പറേറ്റ് നികുതിയിൽ ഇളവ് അനുവദിച്ചതോടെ 1.45 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയിളവ് മൂലം 23,200 കോടി രൂപയും കേന്ദ്രത്തിന് നഷ്‌ടപ്പെട്ടു. ഇളവ് പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ കോർപ്പറേറ്റ് നികുതിയായി 8.23 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതിയായി 5.78 ലക്ഷം കോടി രൂപയും ലഭിക്കുമായിരുന്നു. മൊത്തം പ്രത്യക്ഷ നികുതി വരുമാനം 2018-19നേക്കാൾ 8.03 ശതമാനവും ഉയരുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |