വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികൾ 70ലക്ഷം കടന്നു. മരണം നാല് ലക്ഷം കടന്നു. ഇന്നലെ 4,177 പേർക്ക് ജീവൻ നഷ്ടമായി. ജൂൺ നാലിനാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും അധികം മരണമുണ്ടായത്. അന്ന് 5,512 പേർ മരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 34 ലക്ഷത്തിലെത്തി. അമേരിക്കയും ബ്രസീലുമാണ് രോഗവ്യാപനത്തിൽ മുന്നിൽ. അമേരിക്കയിൽ രോഗികൾ 20ലക്ഷത്തിലേക്ക് അടുക്കുന്നു. 1.12 ലക്ഷം പേർ മരിച്ചു.
ബ്രസീലിൽ പ്രതിദിന മരണം ഇപ്പോഴും 1000ത്തിലധികമാണ്. എന്നാൽ, അമേരിക്കയെ അപേക്ഷിച്ച് 50 ശതമാനത്തോളം പേർക്ക് ബ്രസീലിൽ രോഗമുക്തിയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആകെ മരണം 36,044. രോഗികൾ ആറ് ലക്ഷത്തിലധികം.
റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 134ൽ ഒതുങ്ങി. ആകെ മരണം 5,859. രോഗികൾ നാല് ലക്ഷത്തിലധികം.
മലേഷ്യ സമ്പദ്‌വ്യവസ്ഥ തുറക്കാനൊരുങ്ങുന്നു.
ബംഗ്ലാദേശ് മന്ത്രി ബിർ ബഹദൂർ ഉഷ്‌വേ സിംഗിന് കൊവിഡ്.
ദക്ഷിണ കൊറിയയിൽ 57 പുതിയ കേസുകൾ.
ചൈനയിൽ ആറ് പുതിയ കേസുകൾ.
ആഗസ്റ്റ് ഒന്ന് മുതൽ ശ്രീലങ്കയിൽ അന്താരാഷ്ട്ര വിനോദസഞ്ചാരം പുനഃരാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |