കൊല്ലം: പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാടം ഇരുട്ടുത്തറ സ്വദേശി ശരത്തിന്റെ മാതാവാണ് മണ്ണെണ്ണ ദേഹത്തൊഴിക്കാൻ ശ്രമിച്ചത്. പാടം ഇരുട്ടുത്തറ ജംഗ്ഷനിലായിരുന്നു സംഭവം. ആന ചരിഞ്ഞ സംഭവം ഉൾപ്പെടെയുള്ള കേസിൽ വനം വകുപ്പ് പിടികൂടിയ പ്രതികളെ കള്ളക്കേസിൽപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഇതോടെ പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി.
ശരത്തിന്റെ വീട്ടിൽ നിന്ന് മൃഗവേട്ടയുമായി ബന്ധപ്പെട്ട ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജൂൺ 10 നാണ് ഇരുട്ടുത്തറ സ്വദേശികളായ മൂന്നുപേരെ വനംവകുപ്പ് പിടികൂടിയത്. കൂട്ടുപ്രതികളായ രണ്ടുപേർ ഒളിവിലാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിദ്ധനർ സർവീസ് സൊസൈറ്റി ഭാരവാഹികൾ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |