. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-0 ത്തിന്
ബ്രൈറ്റണൈ കീഴടക്കി
. ബ്രൂണോ ഫെർണാണ്ടസിന് ഇരട്ടഗോൾ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ബ്രൈറ്റൺ ആൻഡ് ഹോവിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാംസ്ഥാനത്ത് തുടരുന്നു.
ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഗോളിലൂടെയാണ് യുണൈറ്റഡ് വിജയം അനായാസമാക്കിയത്. 16-ാം മിനിട്ടിൽ മാസൺ ഗ്രീൻവുഡിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടി തുടങ്ങിയത്. 29,50 മിനിട്ടുകളിലായാണ് ബ്രൂണോ സ്കോർ ചെയ്തത്.
ഇൗ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 32 മത്സരങ്ങളിൽനിന്ന് 52 പോയിന്റായി 31 മത്സരങ്ങളിൽ നിന്ന് 86 പോയിന്റിലെത്തിയ ലിവർപൂൾ കഴിഞ്ഞവാരം കിരീടം ഉറപ്പിച്ചിരുന്നു. 31 മത്സരങ്ങളിൽനിന്ന് 63 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാംസ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |