ആരും രോഗമുക്തരില്ല
കൊല്ലം: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെയും 20 കടന്നു. ബൈദരാബാദിൽ നിന്നെത്തിയ ബന്ധുക്കളായ നാലു പേർ ഉൾപ്പെടെ 23 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 17 പേർ വിദേശത്ത് നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്നലെ ആരും രോഗമുക്തരായില്ല. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 222 ആയി.
ജൂൺ 20 നായിരുന്നു ജില്ലയിൽ ഇതുവരെ ഏറ്റവും അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 പേരായിരുന്നു അന്ന് കൊവിഡ് പോസിറ്റീവായത്. ഇതിന് ശേഷം ഇന്നലെയാണ് 23 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴുപേർ തിരുവനന്തപുരത്തും മൂന്നുപേർ എറുണാകുളത്തുമാണ് ചികിത്സയിൽ കഴിയുന്നത്. വിമാനത്തിൽ വിദേശത്ത് നിന്ന് എത്തിയപ്പോൾ തന്നെ രോഗസാദ്ധ്യത കണ്ടതിനെ തുടർന്ന് അവിടെ തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു.
സ്ഥിരീകരിച്ചവർ
1.കഴിഞ്ഞമാസം 26ന് ഹൈദരാബാദിൽ നിന്നെത്തിയ തേവലക്കര അരിനല്ലൂർ സ്വദേശിനി (34)
2. തേവലക്കര അരിനല്ലൂർ സ്വദേശിനി (48)
3. തേവലക്കര അരിനല്ലൂർ സ്വദേശിനി (9)
4. തേവലക്കര അരിനല്ലൂർ സ്വദേശി (60)
5. ജൂൺ 30ന് ബാംഗളൂരുവിൽ നിന്നെത്തിയ ഇടമൺ സ്വദേശിനി (33)
6. ഇടമൺ സ്വദേശിനി (26)
7. ജൂൺ 30ന് സൗദി ദമാമിൽ നിന്നെത്തിയ അഞ്ചൽ ചോരനാട് സ്വദേശി (36)
8. ജൂൺ 29ന് ദമാമിൽ നിന്നെത്തിയ തലവൂർ ആവണീശ്വരം നെടുവന്നൂർ സ്വദേശി (58)
9. ജൂൺ 30ന് കുവൈറ്റിൽ നിന്നെത്തിയ ശൂരനാട് വെസ്റ്റ് പാലക്കടവ് സ്വദേശി (48)
10. ജൂൺ 29ന് ദമാമിൽ നിന്നെത്തിയ ചിറ്റുമല ഈസ്റ്റ് കല്ലട സ്വദേശി (32)
11. ദോഹയിൽ നിന്നെത്തിയ പവിത്രേശ്വരം തെക്കുംപുറം സ്വദേശി (54)
12. ജൂൺ 29ന് ദമാമിൽ നിന്നെത്തിയ പുനലൂർ ചാലിയക്കാവ് സ്വദേശി (57)
13. ദമാമിൽ നിന്നെത്തിയ കൊട്ടാരക്കര വാളകം സ്വദേശി (47)
14. ജൂൺ 29ന് ദമാമിൽ നിന്നെത്തിയ ഈസ്റ്റ് കല്ലട സ്വദേശി (58)
15. കാഞ്ഞാവെളി സ്വദേശി (28)
16. ജൂൺ 27ന് കുവൈറ്റിൽ നിന്നെത്തിയ പുനലൂർ ഇളമ്പൽ സ്വദേശി (43)
17. ജൂൺ 23ന് ദുബായിൽ നിന്നെത്തിയ പുത്തനമ്പലം സ്വദേശി (32)
18. ജൂൺ 22ന് റിയാദിൽ നിന്നെത്തിയ തേവലക്കര പാലക്കൽ സ്വദേശി (30)
19. ജൂൺ 19ന് ഷാർജയിൽ നിന്നെത്തിയ തേവലക്കര സ്വദേശി (51)
20. ജൂൺ 29ന് കസാഖിസ്ഥാനിൽ നിന്നെത്തിയ ഓടനാവട്ടം സ്വദേശി (32)
21. ജൂൺ 26ന് എത്യോപ്യയിൽ നിന്നെത്തിയ ഉമയനല്ലൂർ മൈലാപ്പൂർ സ്വദേശി (52)
22. ജൂൺ 30ന് അബുദാബിയിൽ നിന്നെത്തിയ അഞ്ചൽ വയല സ്വദേശി (31)
23. ജൂലായ് 1ന് കുവൈറ്റിൽ നിന്നെത്തിയ കല്ലേലിഭാഗം സ്വദേശി (42)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |