SignIn
Kerala Kaumudi Online
Friday, 14 August 2020 2.30 AM IST

ഈ ചേരുവകളൊക്കെ ചേര്‍ത്ത് പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കണം, ആഷിഖ് അബു കാണുന്നതുവരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവ നേതാവ്

pinarayi-

നാലാം വര്‍ഷം പൂര്‍ത്തീകരിച്ച് തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കാലെടുത്തുവച്ച പിണറായി സര്‍ക്കാരിന് നേരെ മിന്നലായിട്ടാണ് സ്വപ്‌നയും സംഘവുമെത്തിയത്. കൊവിഡ് പ്രതിരോധത്തെ പോലും ബാധിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഈ കേസിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളുടെ പോക്ക്. ഈ അവസരത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനോട് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി. സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം താന്‍ നല്‍കാമെന്നും ഇനി സിനിമ നിര്‍മ്മിക്കുവാന്‍ ഫണ്ടില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ബക്കറ്റ് പിരിവ് നടത്താമെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകന്‍) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

പ്രിയപ്പെട്ട ആഷിഖ് അബൂ...
പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം
താങ്കളൊരു സിനിമയാക്കണം എന്നഭ്യര്‍ത്ഥിക്കുന്നു...

താങ്കളത് ചെയ്താല്‍ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീര്‍ച്ച...
എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം...

ആവശ്യത്തിലധികം കോമഡി യുണ്ട്...
(ചിറ്റപ്പന്‍ ജയരാജന്‍)

ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട് (ശുഹൈബ്,ശരത് ലാല്‍ കൃപേഷ്, etc....)

ദാനധര്‍മങ്ങളുണ്ട്
(അരമന്ത്രി കൊച്ചാപ്പാന്റെ മാര്‍ക്ക് ദാനം)

പാട്ടും കത്തിക്കുത്തുമുണ്ട്
(ശിവരഞ്ജിത്ത്, നസീം From യൂണിവേഴ്‌സിറ്റി കോളേജ്)

ബെല്ലി ഡാന്‍സുണ്ട്
(മണി ഉദ്ഘാടനം ചെയ്ത ക്വാറി )

പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്...

കിന്നാരമുണ്ട്
(പൂച്ചക്കുട്ടി ശശീന്ദ്രന്‍)...

അറബിയെ പറ്റിക്കലും,ബാര്‍ ഡാന്‍സും,അവിഹിതവും,അനാഥത്വവും,
മുബൈ മുത്തശ്ശനും തുടങ്ങി
DNA test വരെ ഉണ്ട്....
(B കോടിയേരീസ് )...

കുടുംബ സ്‌നേഹമുണ്ട് (ചിറ്റപ്പന്റ, കടകംപള്ളിയുടെ, ജലീലിന്റെ,ഷംസീറിന്റെ, റഹീമിന്റെയൊക്കെ ബന്ധ ക്കാരുടെ നിയമനങ്ങള്‍ )

തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയPRഉം അവാര്‍ഡുമുണ്ട്...
(കോട്ടിട്ട് പിഞ്ഞാണം വാങ്ങല്‍)

കാണാതാകലുണ്ട്...
(ഉത്തരപേപ്പര്‍ )

സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള
#സ്വര്‍ണ്ണക്കളക്കടത്തുമുണ്ട്

പിന്നെ...
മണ്ണ്,പെണ്ണ്,മണല്‍,ഡാറ്റ, ഹെലികോപടര്‍,അബ്കാരി,
etc...etc...etc....
അങ്ങനെ
മാഫിയയുടെ പല രൂപങ്ങളുണ്ട്....

ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട്
(പ്രളയബാധിതരുടെ,PSC ഉദ്യോഗാര്‍ത്ഥികളുടെ, രോഗികളുടെ, മത്സ്യതൊഴിലാളികളുടെ....
അങ്ങനെ അനേകായിരങ്ങളുടെ )

ഇത് ഗൗരവം ചോരാതെ ചെയ്യാന്‍ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്....
താങ്കള്‍ ചെയ്താലേ ഒരു പഞ്ച് കിട്ടൊള്ളു...

ഇനി പണംമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും....

യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ....
ബക്കറ്റ് പിരിവെടുത്തോ...

#ആഷിഖിന്‌സിനിമപിടിക്കാന്‍
#500രൂപ ചലഞ്ച്
നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം....

താങ്കള്‍ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ...

റിയാസ് മുക്കോളി,
വൈസ് പ്രസിഡന്റ്
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SWAPNA SURESH, PINARAYI, AASHIQ ABU, FACEBOOK, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.