ന്യൂഡൽഹി: തിരുവനന്തപുരത്തെ സ്വർണക്കടത്ത് വിഷയത്തിൽ കാര്യങ്ങൾ ഏറ്റെടുത്ത് കേന്ദ്ര സർക്കാർ. വിഷയം എൻ.ഐ.എ അന്വേഷിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. കേസ് അന്വേഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഏജൻസിക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലേക്ക് സ്വർണം എത്തുന്ന വഴിയെക്കുറിച്ചും അന്വേഷണമുണ്ടാകും.
ആസൂത്രിതമായ സ്വർണക്കടത്ത് സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഇടപെടൽ. വിഷയം സംബന്ധിച്ചുള്ള പ്രാഥമിക പരിശോധനകൾ കഴിഞ്ഞ ദിവസം തന്നെ എൻ.ഐ.എ നടത്തിയിരുന്നു. സ്വർണം എന്താവശ്യത്തിനാണ് കേരളത്തിലേക്ക് എത്തിയതെന്നും എൻ.ഐ.എ അന്വേഷിക്കും.
വിഷയത്തിൽ സി.ബി.ഐ ഇടപെടാൻ മറ്റ് ഔപചാരികതകൾ ആവശ്യമായുണ്ടെന്ന് കണ്ട് അതിനായി കാത്തിരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വിഷയം കേന്ദ്ര സർക്കാർ എൻ.ഐ.എയ്ക്ക് കൈമാറിയത്. സി.ബി.ഐ അന്വേഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവരേണ്ടതുണ്ടെന്നും ക്രിമിനൽ ഗൂഡാലോചനയുടെ പശ്ചാത്തലവും ഉണ്ടാകണമെന്ന വസ്തുതകൾ കൂടി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |